
കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സ തേടി മലബാര്‍ കാന്‍സര്‍ സെൻ്ററിലേക്ക് എത്തുന്നവര്‍ക്ക് ആശ്വാസമായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെ.എസ്.ആര്.ടി.സി.) പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു. തലശ്ശേരി എം സി സി റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്.ടി.സി. യുടെ പുതിയ സര്‍വ്വീസ്, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫ്ളാഗ്ഗ്ഓഫ് ചെയ്തു.
തലശ്ശേരി മേഖലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സംവിധാനം ഒരുക്കുന്നതോടൊപ്പം, മാനവികത മുന്‍നിര്‍ത്തിയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് കെ.എസ്.ആര്.ടി.സി. ഈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

