
അഫ്ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് പാകിസ്ഥാൻ. ഓപ്പറേഷനിൽ 133 പേർ കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ 55 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് രേഖയിലാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണത്തിനുള്ള മറുപടിയായാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പി.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 133 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാർ ഖോസ്റ്റ് പ്രവിശ്യയിലെ അൻസർ സാറിലെ 19 പാകിസ്ഥാൻ സൈനിക ഔട്ട്പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും ഒരു പ്രധാന ആസ്ഥാനം പിടിച്ചെടുത്തുവെന്നും അവകാശപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ആരംഭിച്ചതായി അഫ്ഗാനിസ്ഥാന്റെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് എക്സിൽ എഴുതി.

