
വർദ്ധിച്ചുവരുന്ന ഇറാൻ സംഘർഷം ഇന്ത്യൻ ഭവനങ്ങളെയും ബാധിക്കുന്ന വിഷയത്തിലേക്ക് എത്തിച്ചേരുമെന്ന് സൂചന. ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം കാര്യമായി തടസ്സപ്പെട്ടാൽ, വീടുകൾക്ക് ആവശ്യമുള്ള പാചക വാതക വിതരണത്തിൽ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
വീടുകളിലേക്ക് സിലിണ്ടറുകളിൽ വിതരണം ചെയ്യുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽപിജി, ഇന്ത്യയുടെ വിതരണ ശൃംഖലയുടെ ഏറ്റവും അവശ്യഘടകമാണ്. അസംസ്കൃത എണ്ണ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പാചകവാതക വിതരണത്തിനായി ആശ്രയിക്കാവുന്ന സ്ത്രോതസുകളുടെ എണ്ണം തീരെ കുറവാണ്.
“ഇന്ത്യയുടെ എൽപിജി ആവശ്യങ്ങളിൽ ഏകദേശം 80 മുതൽ 85 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും ഗൾഫ് വിതരണക്കാരിൽ നിന്നാണ് വരിക. മിക്കവാറും ഹോർമുസ് വഴിയാണ് ഇവ എത്തിച്ചേരുക,” കെപ്ലറിലെ പ്രധാന ഗവേഷണ വിശകലന വിദഗ്ധൻ സുമിത് റിറ്റോലിയ പറയുന്നതിങ്ങനെ:

