
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമേനിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രായാൽ-യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.

