
കടമേരിയിലെ പാറയില്ലാത്ത് ശശികുമാർ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക എന്നതാണ് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സയ്ക്കും ഏകദേശം 50ലക്ഷം രൂപ ചിലവ് വരും. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് ഇത്രയും ഭീമമായ ചികിത്സാചിലവ് വഹിക്കാൻ സാധ്യമല്ല.സജ്ജനങ്ങളുടെ സഹായവും സഹകരണവുമുണ്ടെങ്കിലേ നമുക്ക് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു.ശശികുമാറിന്റെ ചികിത്സ സഹായഫണ്ട് സ്വരൂപിക്കുന്നതിന് കണ്ണോത്ത് ദാമോദരൻ ചെയർമാനും ചെറുവാച്ചേരി രാധാകൃഷ്ണൻ കൺവീനറും എൻ. കെ ചന്ദ്രൻ ഖജാൻജിയുമായുള്ള വിപുലമായ കമ്മിറ്റി രൂപകരിച്ചിട്ടുണ്ട്.
ഏപ്രിൽ ആദ്യവാരം തന്നെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം എന്നതാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ആയതുകൊണ്ട് തന്നെ വളരെ ചെറിയ കാലയളവിനുള്ളിൽ ഭീമമായ തുക കണ്ടെത്തേണ്ടതുണ്ട്. സാധാരണ കുടുംബത്തിന്റെ ആശ്രയമായ ശശികുമാറിന്റെ ചികിത്സാസഹായ ഫണ്ട് സ്വരൂപിക്കുന്നതിന് മുഴുവൻ ഉദാരമദികളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

