
തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇടിച്ചുകയറ്റിയ മൂന്ന് യുവാക്കൾ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴക്കൂട്ടത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. കന്റോൺമെന്റ് പൊലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
കാർ നിയന്ത്രണംവിട്ട് വരുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൈകാണിച്ചതോടെ വാഹനം വെട്ടിച്ചു. ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് യുവാക്കൾ പറഞ്ഞു. കോട്ടയം സ്വദേശികളാണ് ഇവർ. എറണാകുളത്ത് നിന്നാണ് ഇവർ തിരുവനന്തപുരത്തേക്ക്

