
98-ാമത് ഓസ്കർ അവാർഡിൽ സിന്നേഴ്സിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി മൈക്കൽ ബി ജോർദാൻ. ഹാം നെറ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ജെസി ബക്ലി സ്വന്തമാക്കി. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ മാറി. മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രമാണ് ഇത്തവണത്തെ പുരസ്കാരപ്പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഓസ്കർ ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരവും (കസാന്ദ്ര കുലുകുൻഡിസ്) ഈ സിനിമ നേടി.
ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘സിന്നേഴ്സ്’ സ്വന്തമാക്കി. കോസ്റ്റ്യൂം, മേക്കപ്പ് വിഭാഗങ്ങളിലെ മികവിന് ‘ഫ്രാങ്കെൻസ്റ്റൈൻ’ പുരസ്കാരം നേടി.മികച്ച വിദേശ ഭാഷാ ചിത്രമായി നോർവീജിയൻ ചിത്രം ‘സെന്റിമെന്റൽ വാല്യു’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിശ്വൽ എഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷ് സ്വന്തമാക്കി.

