
വടകര :ഹരിതകേരളം മിഷൻ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” ക്യാമ്പയിന്റെ ഭാഗമായി ഊർജ സംരക്ഷണ പ്രവർത്തങ്ങൾ മാതൃകാപരമായി ഏറ്റെടുത്ത് നടപ്പിലാക്കിയതിന് വടകര ഗവ. ആയുർവേദ ആശുപത്രിക്ക് അംഗീകാരം.എസ്. കെ. പൊറ്റക്കാട് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ് പ്രശംസ പത്രം കൈമാറി. ആശുപത്രി നടത്തിയ ഹരിത പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ഹരിത കേരളം ജില്ലാ മിഷൻ ഓഫീസ് വിലയിരുത്തി.വടകര നഗര സഭ ചെയർപേഴ്സൺ കെ.പി. ബിന്ദു,വൈ. ചെയർമാൻ പി.കെ. സതീശൻ,നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. പ്രജിതയും ആശുപത്രി അധികൃതരും ചേർന്ന് ഏറ്റു വാങ്ങി .

