
വി. അശോകൻ മാസ്റ്റർ അന്തരിച്ചു. കാഥികനും സാംസ്കാരിക നായകനും, പ്രമുഖ സോഷ്യലിസ്റ്റുമായ വി അശോകൻ മാസ്റ്റർ അന്തരിച്ചു. മുനിസിപ്പൽ ഏരിയ വൈസപ്രസിഡന്റായും കെ കെ രാഘവൻ സ്മാരക സമിതി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത മേഖലകളിലും അറിയപ്പെടുന്ന ബഹുമാന്യ വ്യക്തിത്വമായിരുന്നു അശോകൻ മാസ്റ്ററുടേത്. അത്തോളിയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

