
2021 പണി ആരംഭിച്ച വർക്ക് ഏറെ താമസിച്ചും ആദ്യത്തെ എസ്റ്റിമേറ്റ് തുകയുടെ മൂന്നിരട്ടി തുകക്കാണ് ഏകദേശം 4 കോടി രൂപക്കാണ് നിലവിലെ അടിപ്പാത പൂർത്തീകരിച്ചത്. എന്നാൽ നേരെത്തെ ഉണ്ടായിരുന്ന എസ്റ്റിമേറ്റിൽ മേൽക്കൂര ഉണ്ടായിരുന്നെങ്കിലും അടിപ്പാതയുടെ അധിക ചെലവ് കാരണം മേൽക്കൂരയും ഇലക്ട്രിഫിക്കേഷനും ഒഴിവാക്കിയത്. എന്നാൽ മഴ വരുന്നതോടെ അടിപ്പാതയിലേക്ക് വീഴുന്ന മഴവെള്ളം കനത്തു ഗതാഗതം തടസ്സപ്പെടാൻ സാധ്യത ഉണ്ടെന്നും ആയതിനാൽ മേൽക്കൂര അടിയന്തരമായി പണിയണമെന്നും താഴെ അങ്ങാടി യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെഎംപി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.. കെ. പി. നജീബ്, എൻ.വി.ജലീൽ, ടി. പി. രാജീവൻ, മീത്തൽ നാസർ എം. എ. പി. നിസാർ, നവാസ് മുകച്ചേരി, എന്നിവർ സംസാരിച്ചു. പെരിങ്ങാടി മുഹമ്മദ് സ്വാഗതാവും ചിറക്കൽ അബൂബക്കർ നന്ദിയും പറഞ്ഞു.

