
നെറ്റ് സീറോ കാർബൺ ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തി ഹരിതകേരളം മിഷൻ സംസ്ഥാന പരിസ്ഥിതി സംഗമത്തിൽ പ്രശംസാപത്രം ലഭിച്ച വടകര ഗവണ്മെന്റ് ആയുർവേദ ആശുപത്രിയെ OISCA INTERNATIONAL ആദരിച്ചു.
22/4/26 ന് വടകര ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ വച്ചു നടന്ന ചടങ്ങ് വടകര നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ഷൈനി ഉദ്ഘാടനം ചെയ്തു.OISCA Perambra President ഡോ. സനിൽ കുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ അരവിന്ദബാബു ( Director & Secretary General OISCA SIC) മുഖ്യാതിഥി ആയിരുന്നു. ശ്രീ K P ചന്ദ്രശേഖരൻ (OISCA former executive Vice President & Adviser ) സ്വാഗതം പറഞ്ഞു. Prof. ഫിലിപ്. K. ആന്റണി (President OISCA North Kerala), ശ്രീ ബാബുരാജ്. C(Joint Secretary OISCA ), ശ്രീ K P രാജീവൻ (OISCA Vatakara ), ശ്രീ V P ശശിധരൻ ( OISCA), ശ്രീമതി ശോഭ ( വാർഡ് കൗൺസിലർ ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. ഗഗന( GAH VATAKARA ) മറുപടി പ്രസംഗവും ശ്രീ അബ്ദുള്ള പുനത്തിൽ (Secretary OISCA Perambra ) നന്ദി പ്രകാശനവും നടത്തി.

