
ഓർക്കാട്ടേരി : നമ്മുടെ ശക്തി, നമ്മുടെ ഭൂമിയാണ് എന്നും ഭൂമിയെ സംരക്ഷിച്ച് നിർത്താൻ ഒരൊറ്റ മനസ്സോടെയുള്ള പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കാളികളാകണമെന്നും ഭൂസംരക്ഷണത്തിന്റെ ഭാഗമായി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിനും സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തങ്ങൾക്ക് സമൂഹം നേതൃത്വം നല്കണമെന്നും, ഒയിസ്ക്ക ഓർക്കാട്ടേരി ചാപ്റ്റർ ആഹ്വാനം ചെയ്തു. ഭൗമ ദിനാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരി ഒയിസ്ക്കയിലെ മുഴുവൻ അംഗങ്ങളും അവരവരുടെ വീടുകളിലും ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത്സെന്ററിന്റെ പരിസരത്ത് വിവിധ ഇടങ്ങളിലും ‘ പറവകൾക്കൊരു കുടിനീർ പദ്ധതി’ നടപ്പിലാക്കി. ഹെൽത്ത് ഇൻസ്പെക്ടർ സി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരേ ഒരു ഭൂമി എന്ന വിശാലമായ കാഴ്ചപ്പാടോട് കൂടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും, കൊടും ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മിണ്ടാപ്രാണികളായ പക്ഷികൾക്കും മറ്റും ഇതുപോലുള്ള പ്രവർത്തനങ്ങൾ വലിയ സഹായകരമായിരിക്കുമെന്നും, അദ്ദേഹം പറഞ്ഞു.
ഒയിസ്ക്ക ചാപ്റ്റർ പ്രസിഡൻറ് പ്രജിത്ത് സ്നേഹശ്രീ അധ്യക്ഷത വഹിച്ചു. ഒ.കെ.ഭാസ്കരൻ,കുന്നോത്ത് ചന്ദ്രൻ ,രവീന്ദ്രൻ പട്ടറത്ത്,തെറ്റത്ത്ചന്ദ്രൻ ,ഷിജീഷ് മഠത്തിൽ, ഭവ്യ പ്രജിത്ത്, ശിവദാസ് കുനിയിൽ, ടി എൻ കെ പ്രഭാകരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ചാപ്റ്റർ സെക്രട്ടറി കെ സുനിൽകുമാർ സ്വാഗതവും, കെ കെ റഹീം നന്ദിയും പറഞ്ഞു.

