
വടകര: ജീവനക്കാരെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് തിരുത്തണമെന്ന് എൻ.ജി.ഒ. സംഘ് വടകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വടകര ജയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ ഷാജി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് പി രാജേഷ് കുമാർ അധ്യക്ഷം വഹിച്ചു. ട്രഷറർ ശ്രീജിത്ത് കുനിയിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രതിനിധി അനുജിത്ത്, ശ്രീജേഷ്. വി. കെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്: കെ പ്രമോദ് കുമാർ, സെക്രട്ടറി: ശ്രീജിത്ത് കുനിയിൽ, ട്രഷറർ: ഷനിൽ പി, വൈ: പ്രസിഡണ്ട്: പി ഷൈജു , ജോ: സെക്രട്ടറി ശാലിനി. കെ. എച്ച് എന്നിവരെ തിരഞ്ഞെടുത്തു

