
പിണറായി പ്രതിപക്ഷ നേതാവ് ആകരുതെന്ന് കവി കെ. സച്ചിദാനന്ദൻ. പിണറായി പ്രതിപക്ഷ നേതാവാകുമെന്ന് താനും കരുതിയിരുന്നില്ല. ഊർജ്ജസ്വലനായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തേണ്ടിയിരുന്നു. അങ്ങനെയൊരു ചിന്ത ഇപ്പോൾ പലർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കെതിരായ സിപിഎം ആക്രമണത്തെ വിമർശിച്ചും സച്ചിദാനന്ദൻ രംഗത്തെത്തി. അന്വേഷണത്തെ ആക്രമണം കൊണ്ട് നേരിടരുതായിരുന്നു. ഇ ഡി നായാട്ടിനെ ന്യായീകരിക്കുന്നില്ല. പക്ഷേ എന്തുകൊണ്ട് അതിനെ സമാധാനമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അസഹിഷ്ണുത തുടരുകയാണെങ്കിൽ കമ്മ്യൂണിസത്തിന് നിലനിൽപ്പുണ്ടാകില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതു തോൽവിയിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. 80-ാം ജന്മദിനത്തിൽ മാധ്യമപ്രവർത്തകരോട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

