
കുറുന്തോടി: പരിസ്ഥിതി ദിനത്തിൽ 101 സീഡ് ബോളുകൾ നിക്ഷേപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കുറുന്തോടി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ. വിദ്യാർത്ഥികളും അധ്യാപകരും നിർമ്മിച്ച സീഡ് ബോളുകൾ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിനടുത്തുള്ള കാക്കോറ മലയിലാണ് നിക്ഷേപിക്കുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് വടകര പ്രിൻസിപ്പൽ ഡോ. വിനോദ് പൊട്ടക്കുളത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഇവ നിർമ്മിക്കുന്നതിന് ആവശ്യമായ വിത്തും വളങ്ങളും അഗ്രോകോപ്സ് നേഴ്സറി നൽകി. ദിനാചരണത്തിന്റെ ഭാഗമായി മഴ നടത്തം, എംസിഎഫ് സന്ദർശനം പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന മുദ്രാവാക്യം, ചിത്രരചന തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.

