
ലോകപരിസ്ഥിതി ദിനത്തിൽ മേപ്പയിൽ എസ് ബി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം ജാനകിക്കാട് പ്രകൃതി വനത്തിലേക്ക് നടത്തിയ യാത്രയാണ് കുട്ടികളിൽ നവ്യാനുഭവം പകർന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന “ സഹജീവനം ” പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറിൻ്റെ സഹകരണത്തോടെ നടന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വിത്തുബോളുകൾ കാട്ടിലെറിഞ്ഞു. മഴ നടത്തം , പരിസ്ഥിതി ദിന ക്വിസ് , ക്ലാസ് , ഹരിത കർമ്മസേനയ്ക്ക് ആദരവ് എന്നിവയും ഇതിൻ്റെ ഭാഗമായി നടന്നു.
കുറ്റ്യാടി റെയിഞ്ച് ഓഫീസിൽ രതീഷ്.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ റെയിഞ്ച് ഓഫീസർ :പ്രശാന്ത്.കെ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഷിദ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സ്വാഗതവും ബിഎഫ്ഒ :ശ്രുതി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ടിവി.സജേഷ് ആശംസ നേർന്നു അനുശ്രീ ബി നന്ദിയും പറഞ്ഞു.

