
ആയഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി എൽ. പി സ്കൂളിൽ സ്വർണ്ണ വാഴ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വാഴക്കന്ന് കൊടുത്ത് ശാസ്ത്രീയ രീതിയിൽ നട്ട് പരിപാലിച്ച് ഏറ്റവും വലിയ വിളവ് ഉത്പാദിപ്പിക്കുന്ന കാർഷിക പഠന പ്രൊജക്റ്റും ഹരിത കർമ്മസേനയെ ആദരിക്കലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി ഹെഡ്മാസ്റ്റർ കെ .രജിത്ത് മാസ്റ്റർക്ക് വാഴക്കന്ന് നൽകി ഉദ്ഘാടനം ചെയ്തു. നട്ടത് മുതൽ വിളവെടുപ്പ് വരെയുളള ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പ്രൊജക്റ്റിൽ ഏറ്റവും നല്ല കുല നൽകുന്ന വിദ്യാർത്ഥിക്ക് സ്വണ്ണനാണയവും വനവരം എന്ന അവാർഡുമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. വാഴയുടെ ഓരോ ഘട്ടവും നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന പഠന റിപ്പോർട്ട് പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ അവലോകനം ചെയ്ത് കുട്ടികൾക്ക് പ്രാത്സാഹനം നൽകുമെന്ന് പദ്ധതിയുടെ സ്പോൺസർ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് സി .ഇ.ഒ ക്ലബ് മെമ്പർ എ. സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു കൊണ്ട് പറഞ്ഞു. ജൈവ കാർഷിക മേഖലയിലൂടെ ഭക്ഷ്യരംഗത്തേക്കുള്ള ചുവട് വെപ്പും കൂടിയാണ് ലക്ഷ്യമിടുന്നത്. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. സി എച്ച് പത്മനാഭൻ , സി.കെ മൂസ മാസ്റ്റർ, വി പ്രകാശൻ മാസ്റ്റർ,കെ നിഷ ടീച്ചർ ,ശ്രേയ, ആയിഷ ഹംന, സെൻ ഹഫാത്തിമ, സന ഫാത്തിമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കെ സുപ്രസാദ്, ജി കെ പ്രശാന്ത് എന്നീ പരിസ്ഥിതി പ്രവർത്തകർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനയായ അംഗളായ ജിഷ സി.കെ ,ഷൈനി കെ, സതി പി ,ഷൈലജ എ.കെ എന്നിവരെ ആദരിച്ചു..

