
ഒയിസ്ക്ക ഇന്റർനാഷണൽ ഓർക്കാട്ടേരിയിൽ വനിത ചാപ്റ്ററിന് രൂപം നൽകി. ചാപ്റ്ററിന്റെ ഉത്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ തട്ടോളി നിർവഹിച്ചു. ഒയിസ്ക്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡണ്ട് ഖലീൽ ചൊവ്വ മുഖ്യാതിഥി ആയിരുന്നു. പ്രജിത്ത് സ്നേഹശ്രീ അദ്ധ്യക്ഷനായിരുന്നു. ഫൗസിയ മുബഷീർ അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലേഖ കോറോത്ത്, വേണു ജി കെ, ശാന്ത അച്യുതൻ, മധുമോഹനൻ കെകെ, കെ റിനീഷ്, ഷിജില ടിപി, രസിക ഉദയൻ, ഭവ്യ പ്രജിത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷിജില ടിപി (പ്രസിഡണ്ട്) രസിക ഉദയൻ (സെക്രട്ടറി) ഭവ്യ പ്രജിത്ത് (ട്രഷർ)എന്നിവരെ തെരഞ്ഞെടുത്തു.

