
ചോറോട് : ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് ജനപ്രതിനിധികളെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും തുടർന്ന് കൈനാട്ടിയിൽ പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ:നജ്മൽ. പി. ടി. കെ ഉദ്ഘാടനം ചെയ്തു. എ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.സി. നിജിൻ,രാജേഷ് ചോറോട്, രാഗേഷ്. കെ. ജി, ആർ. കെ പ്രവീൺ കുമാർ, പുഷ്പ മഠത്തിൽ,ഗോപാല കൃഷ്ണൻ. കെ, മോഹൻദാസ് മാസ്റ്റർ, ബിജു. ടി. എം, ജിബിൻ രാജ്, ശിവൻ പുല്ലാഞ്ഞോളി,മോഹനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

