
ഒയിസ്കാ ദിനാചരണ ത്തോടനുബന്ധിച്ച്23/07/2026 ന് വില്യാപ്പള്ളി ആയുർവ്വേദ ആശുപത്രിയിലേക്ക്, (കുട്ടോത്ത് കാവിൽ റോഡ്) ഒയിസ്ക വടകര ചാപ്റ്റർ ഔഷധ സസ്യ ചെടിച്ചട്ടികൾ സംഭാവന ചെയ്തു. പരിപാടി വില്യാപ് ള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശ്രീ.പി.പി.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒയിസ്ക വടകര പ്രസിഡന്റ് ശ്രീ. രാജീവൻ കെ.പി. അദ്ധ്യക്ഷത വഹിച്ചു. വില്ലാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഒ.പി.രാജൻ, ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ ഉപദേശക സമിതി അംഗം ശ്രീ.കെ.പി.ചന്ദ്രശേഖരൻ .ഒയിസ്ക സംസ്ഥാന സെക്രട്ടറി ശ്രീ. പുറന്തോടത്ത് സുകുമാരൻ, ഔഷധ സസ്യങ്ങൾ സംഭാവന നൽകിയ മുഹമ്മദ് ഗുരുക്കൾ കെ.വി, ശ്രീ പി.പി. രാജൻ, കെ. എം ബാലകൃഷ്ണൻ, രാമദാസ് , കരുണാകരൻ, വിജയൻമാസ്റ്റർ, ഹേമചന്ദ്രൻ , ദേവീദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ആയുർവ്വേദ ആശുപത്രി ഡോക്ടർ സനീഷ്. കെ സ്വാഗതവും ഒയിസ്ക വടകര ചാപ്റ്റർ സെക്രട്ടറി ശ്രീ.രാജൻ കായക്ക നന്ദിയും രേഖപ്പെടുത്തി.

