
ഒഞ്ചിയം : മണ്ടോടിസുദർശനകുമാർ നിര്യാതനായി പരേതരായ മണ്ടോടി ഗോപാലകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ സുദർശനകുമാർ എം എം (64)നിര്യാതനായി. കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും പെന്‍ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്.കോഴിക്കോട് ഡിസ്ട്രിക്ട് പോലീസ് എംപ്ലോയീസ് ആൻഡ് പെന്‍ഷനേഴ്സ് അസോസിയേഷൻ മൾട്ടി പെർപസ് കോ ഓപ്പറേറ്റീവ് മൾട്ടി പെർപസ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്, സി പി ഐ (എം )ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം, കെ എസ് എസ് പി യു വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഒഞ്ചിയത്തെ സാഹിത്യ, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യ മായിരുന്നു. ഭാര്യ. ശോഭ ചത്തോത്ത്. മക്കൾ വൈശാഖ്.എസ്(കെ എസ് എഫ് ഇ കല്ലാച്ചി ശാഖ) ശ്രുതി എസ് (പ്രധാനധ്യാപിക ഊരാളുങ്കൽ വി വി എൽ പി സ്കൂൾ).മരുമക്കൾ പ്രജീഷ് മണ്ടോടി (മാധവി സ്റ്റോർസ് ഒഞ്ചിയം)ഡോ.തീർത്ഥ (പേരാമ്പ്ര).സഹോദരൻ സോമശേഖരൻ എം എം. സംസ്കാരം രാവിലെ 11.30 ന് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ

