
സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് നിസ്വാർത്ഥമായ പ്രവർത്തനംനടത്തി രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നചെറിയത്ത് ഗോപാലൻ കുട്ടോത്ത് പ്രദേശത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുഖമായിരുന്നു വെന്ന് പി.കെ . പ്രവീൺ എം എൽ .എ പ്രസ്താവിച്ചു. സമൂഹത്തിൽ ഊഷ്മള ബന്ധം നിലനിർത്താൻ അദ്ദേഹം നടത്തിയ പൊതുപ്രവർത്തന രീതി എന്നുംമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റും, ജനതാദൾ നിയോജക മണ്ഡലം കൗൺസിൽ അംഗവും കുട്ടോത്ത് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സജീവമായി നിലനിർത്തുന്നതിന് ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ചെറിയത്ത് ഗോപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രദേശത്തെ ഒമ്പത് വാർഡുകളിൽ നിന്നും 2026 എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പരിപാടിയിൽ ഒ .പി .ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. . ടി . എൻ. മനോജ് ,ആയാടത്തിൽ രവീന്ദ്രൻ , കെ.കെ. സുരേഷ്, മലയിൽ ബാലകൃഷ്ണൻ, ഒ.പി ചന്ദ്രൻ , വിനോദ് ചെറിയ ത്ത്, എ.പി. അമർനാഥ് ,സന്തോഷ് പുളിക്കൽ , സി കുമാരൻ, പതേരി ശശി , വി . ബാലകൃഷ്ണൻ, സജിന സുരേഷ്

