
മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡ് പണി ആരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണിയൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയ സമ്മേളനം എം. ചെക്കായിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം സി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.പ്രവർത്തനറിപ്പോർട്ട് ഏരിയ സിക്രട്ടറിയും സംഘടനാറിപ്പോർട്ട് ജില്ലാജോയിന്റ് സിക്രട്ടറി എം.എം. ബാബുവും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എൻ. ടി. വത്സൻ പ്രസിഡണ്ടും വി. ഭാർഗവൻ സിക്രട്ടറിയും കെ. ഗോപാലൻ,ഐ. എം. കുഞ്ഞിക്കണ്ണൻ വൈസ്പ്രസിഡണ്ട്മാരും എം. പി. മനോഹരൻ, ടി. അനിൽകുമാർ ജോയിന്റ് സിക്രട്ടറിമാരും എം. ചെക്കായി ഖജാൻജിയുമായുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.

