
ടി ജെ മോഹൻദാസിന് ബിജെപി നിയമസഹായം നൽകും, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം എസ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്. മത തീവ്രവാദ ശക്തികളെ ഇക്കിളിപ്പെടുത്താൻ വേണ്ടിയാണ് രമേശ് ചെന്നിത്തലയുടെ നീക്കം. മോഹൻദാസിന്റെ പ്രതികരണം തെറ്റ്. അദ്ദേഹത്തിനെതിരായ നടപടി ജനാധിപത്യവിരുദ്ധം.
രമേശ് ചെന്നിത്തലയും സതിശനും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാണ് അറസ്റ്റ്. ടി ജി മോഹൻദാസിന് ബിജെപിയുടെ എല്ലാ പിന്തുണയും നൽകും. അദ്ദേഹത്തിനെ വേട്ടയാടാൻ ഒരു കാരണവശാലും അനുവദിക്കില്ല.ടി ജി മോഹൻദാസിന്റെ പ്രസ്താവന ബിജെപി അംഗീകരിക്കില്ല. പക്ഷേ കള്ള കേസെടുത്തു എന്നത് അംഗീകരിക്കാൻ ആകില്ല.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം.
നരേന്ദ്രമോദിയെ കൊല്ലുമെന്ന് പറഞ്ഞ ആൾക്കെതിരെ കേസെടുത്തിട്ടില്ല. രാജ്യദ്രോഹികളുടെ കയ്യടി വാങ്ങാനാണ് സർക്കാരിന്റെ നീക്കം. ടി ജി മോഹൻദാസിന് ബിജെപി നിയമസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മതവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി ഡി സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.

