
അഴിയൂർ പഞ്ചായത്ത് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ “വ്യാപാരി ദിനം” പ്രമാണിച്ച് അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സംഭാവന യുടെ ചെക്ക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി കെ രാമചന്ദ്രൻ ഡോക്ടർ മഞ്ജു ഗോപാലിന് കൈമാറുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ലീല, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ്, അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ കെഎ സുരേന്ദ്രൻ, സി ടി സി ബാബു, കെ ടി ദാമോദരൻ, എം എം അശോകൻ എന്നിവർ പങ്കെടുത്തു.

