
ചേലക്കാട് എൽ. പി. സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രമുഖ സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ രചിച്ച സിനിമയോടൊപ്പം എന്ന പുസ്തകം അസംബ്ലിയിൽ സ്കൂൾ ലീഡർ റിസകൃഷ്ണ ക്ക് സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശൻ ഏലിയാറ പാതകയുയർത്തി, വാർഡ് മെമ്പർ സവിത. കെ.ടി. കെ., പി. ടി. എ. പ്രസിഡന്റ് അനീഷ്കുമാർ, എം. പി. ടി. എ. പ്രസിഡന്റ്. ഷാഹിദ,മജീദ് പുത്തൻപുരയിൽ, ഹമീദ് എന്നിവർ ആശംസകൾ നേർന്നു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം മഴവിൽ മനോരമ കോമഡി ഫൈയിം വിനോദൻ മാസ്റ്റർ നിർവ്വഹിച്ചു.
കുട്ടികളുടെ റാലി ഉണ്ടായിരുന്നു.

