
വടകര :കോഴിക്കോട് ജില്ലാ ഐ ടി ഇ,പി പി ടി ഐ കലോത്സവം 18,20 തിയ്യതികളിലായി പുത്തൂർ ഡയറ്റിൽ വെച്ച് നടക്കും.18 ന് രചനാ മത്സരങ്ങളും 20 ന് സ്റ്റേജിന മത്സരങ്ങളുമാണ് നടക്കുക .ജില്ലയിലെ 14 ടി ടി ഐ കളിൽ നിന്നായി അഞ്ഞൂറോളം മത്സരാർത്ഥികൾ കലോത്സവത്തിൽ മാറ്റുരക്കുമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.അബ്ദുൾ നാസർ യു കെ അറിയിച്ചു.കലോത്സവത്തിന്റെ ലോഗോ അഡ്വ.ജയന്ത് എം എൽ എ ,ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ അമൃത എസ്,ഡയറ്റ് പ്രിൻസിപ്പാൾ ഡോ.അബ്ദുൾ നാസർ യു കെ,എസ് എസ് കെ ഡി പി സി നിസാർ ചേലേരി,എ ഇ ഒ മൃദുല,ഡോ.സലീമുദ്ദീൻ ,ദീപ വി,ഷൈജ എൻ സി,ഡോ.സുനിത എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.

