
വടകര ആശാ ഹോസ്പിറ്റൽ ഡയറക്ടർ , എം ഇ എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി , പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ ഇ എൻ ടി. കൺസെൽടെൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി ഗവ: ഹോസ്പിറ്റലിൽ നിന്നു് റിട്ടയർ ചെയ്ത ശേഷം വില്ല്യാപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ ഡോ: ജമാൽ വില്ലാപ്പള്ളി എം.ഇ.എസ്. കോളേജ് വടകരയുടെ സ്ഥാപകൻ കൂടിയാണ്.
വില്യാപ്പള്ളി മുസ്ലിം ജമാത്ത് , ഐ.എം.എ വടകര എന്നിവയുടെ മുൻ ഭാരവാഹി കൂടിയായിരുന്നു. ഭാര്യ:കാട്ടൊടി സുഹറ
മക്കൾ : ജറീഷ് (ഇൻ്റീരിയർ ഡിസൈനർ ), ജസീന , ജംഷീന. മരുമക്കൾ: റഫിയ , ഡോ : അമീൻ ഷാഹിദ് ( ചാലിയം ) , ഡോ : റംഷാദ് (ഖത്തർ ഹമദ് ഹോസ്പിറ്റൽ) സഹോദരങ്ങൾ : പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു മാസ്റ്റർ , വി.കെ.കുഞ്ഞമ്മദ് ,സെക്കിയ, നെഫീസ മയ്യത്ത് ഉച്ചക്ക് 12.30 മണിക്ക് വില്യാപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച ശേഷം 4.15 ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയിൽ, വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദിൽ ഖബറടക്കം.

