
കോഴിക്കോട്: പൊതു വിദ്യാഭ്യാസവകുപ്പ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ടി.ടി.ഐ / പി.പി.ടി.ഐ (ITE / PPTI) അധ്യാപക കലോത്സവത്തിന് കോഴിക്കോട് ഡയറ്റിലെ എസ്. ജാനകി ഹാളിൽ ആവേശകരമായ തുടക്കമായി. 2026 ഓഗസ്റ്റ് 20-ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിരവധി പ്രമുഖരും അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു. വടകര നഗരസഭാ ചെയർമാൻ ശ്രീ. പി. കെ. ശശി കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ. ശ്രീമതി അമൃത.സി എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു. കെ. അബ്ദുന്നാസർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മുനീർ എരവത്ത് മുഖ്യഭാഷണം നടത്തി. VHSE അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി. റസീന കലോത്സവ വേദികളുടെ നാമകരണം നിർവ്വഹിച്ചു.

പ്രമുഖരുടെ സാന്നിധ്യവും ആശംസകളും ഡോ. നിസാർ ചേലേരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പൂർവ വിദ്യാർത്ഥിയും കലാപ്രതിഭയുമായ റിയ രമേശ്, സംസ്ഥാന ഭിന്നശേഷി കലോത്സവ വിജയി ഹരിനന്ദ് പി. എന്നിവരുടെ വിശിഷ്ട സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വടകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, കൗൺസിലർ സുനിത രാജീവൻ, വടകര ഡി.ഇ.ഒ. ഗീത പി., വടകര എ.ഇ.ഒ. സുനിൽ കുമാർ വി. കെ., GITE (Men) പ്രിൻസിപ്പാൾ ദിവ്യ T.K., DH ഐ.ടി.ഇ. മണിയൂർ പ്രിൻസിപ്പാൾ അബ്ദുൾ കരീം ടി.പി., വടകര ബി.പി.സി. മനോജ് പി. പി. എന്നിവരോടൊപ്പം ഡയറ്റ് ഫാക്കൽറ്റികളായ ഡോ. സലിമുദ്ദീൻ, മിത്തു തിമോത്തി, ഡോ. സജിന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ. പ്രേംജിത്ത് വി. ആർ. നന്ദി രേഖപ്പെടുത്തി. വിവിധ മേഖലകളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുന്ന വിവിധ മത്സരങ്ങൾ വരും ദിവസങ്ങളിൽ ഡയറ്റ് ക്യാമ്പസിൽ നടക്കും.

