
ആയഞ്ചേരി: തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധന
സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട്
ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടത്തി ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സ്ഥാപനം അടച്ച് പുട്ടേണ്ടത് അനിവാര്യമാണെന്ന് കൺവെൻഷൻ വിലയിരുത്തി.തുടർ പ്രക്ഷോഭങ്ങൾ നടത്താനും തീരുമാനിച്ചു. .ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കിളിയമ്മൽ കുഞ്ഞബ്ദുള യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു കൺവീനർ ഷഫീഖ് തറോപ്പൊയിൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ
വിനീത് കുമാർ, ജയരാജൻ കെ.വി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ടി വി ഭരതൻ, സി.എച്ച്. ഹമീദ് , കരീം പിലാക്കി, മുത്തു തങ്ങൾ, യുസഫ് പള്ളിയത്ത്, കെ.എം.സി തങ്ങൾ, വിജീഷ് വട്ടക്കുനി, കുനിമ്മൽ കുഞ്ഞബ്ദുള്ള, ടി അശോകൻ , പപ്പൻ ചെറുവലത്ത് തുടങ്ങിയവർ സംസാരിച്ചു.

