
ആർട്ട് കഫെ സ്കൂൾ ഓഫ് ആർട്സ് പൂവരങ്ങ് 2026 ഓണാഘോഷം സംഘടിപ്പിച്ചു
കൈവേലി: ആർട്ട് കഫെ സ്കൂൾ ഓഫ് ആർട്സിന്റെ നേതൃത്വത്തിൽ 2026-ലെ ഓണാഘോഷ പരിപാടിയായ ‘പൂവരങ്ങ്’ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ നിർവ്വഹിച്ചു. വാർഡ് മെമ്പർ സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആർട്ട് കഫെ ഡയറക്ടർ എ.പി. അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ രമേശൻ കുമ്പളച്ചോല, മനോജ് കുമ്പളച്ചോല, വിനോദൻ പി.കെ., നിഷാദ്, ഷാജി കെ.പി., ലിജീഷ് ഇ.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ ഓണക്കളികളും അരങ്ങേറി. രക്ഷാകർത്തൃ സമിതി അംഗം സാകേഷ് ഇ. നന്ദി പറഞ്ഞു.

