
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ നമസ്കാരത്തിന് എത്തിയവർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആറങ്ങാട് സ്വദേശിയുടെ ഉടസ്ഥതയിലുള്ള ടയോട്ട ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.

