
ചോമ്പാൽ ഹാർബറിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിന് മീത്തലെ മുക്കാളിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സമരം78 ദിവസംപിന്നിടുകയണ്. ദേശീയ പാതയുടെ പ്രവർത്തി പൂർത്തിയാകുന്നതോടു കൂടി ചോമ്പാൽ ഹാർബറിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് പ്രയാസം നേരിടേണ്ടിവരും. ഇത് പരിഹരിക്കാൻ മീത്തലെ മുക്കാളിയിൽ ഒരു അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട്കൊണ്ട് 2022 ൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിലാണ് വീണ്ടും അനിശ്ചിത കാല സമരം ആരംഭിച്ചത് . 79 ദിവസം പൂർത്തിയാക്കുന്ന ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. ബഹുമാനപ്പെട്ട എം.എൽ.എ. മാരായ സർവ്വശ്രീ. കെ.കെ. രമ, പാറക്കൽ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കോട്ടയിൽ രാധാകൃഷ്ണൻ, എം. വി. ജയപ്രകാശ്, ഇ.കെ.. രാജൻ, ഇസ്മയിൽ കേളോത്ത്, സിദ്ധിക്ക്. എം.വി. എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. നാളെ ചേരുന്ന നേഷണൽ ഹൈവേയുമായി ബന്ധപ്പെട്ട യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ചയിൽ ഉന്നയിക്കുമെന്ന് ബഹു. മുഖ്യമന്ത്രി ഉറപ്പുനൽകി.

