
പി എം ശ്രീ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്. കത്ത് കിട്ടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് സ്ഥിരീകരിച്ചുസര്ക്കാര് തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ നടത്തി പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് നിലപാട് പറയുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. തീരുമാനം ഉടനറിയിച്ചാലെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് കത്തിലൂടെ കേന്ദ്രം അറിയിച്ചതായും മന്ത്രി ഷംസുദ്ദീന് വ്യക്തമാക്കി. കത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഒരു സത്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതാണെന്നും ഉപസമിതി നടപടികള്‍ വേഗത്തിലാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. അതേസമയം കെപിസിസി യോഗത്തില്‍ പിഎം ശ്രീയില്‍ പൊതുവിമര്‍ശനം ഉയര്‍ന്നെന്ന് ട്വന്റിഫോറിനോട് ജനറല്‍ സെക്രട്ടറി അഡ്വ. പിഎം നിയാസ് സ്ഥിരീകരിച്ചു. കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി തനിക്ക് അറിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

