
തൃക്കാക്കര മോർഫിംഗ് കേസിൽ ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ കിട്ടിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളീരാജ് മഹേഷ് കുമാർ. പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റേത് അടക്കം നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഗ്രൂപ്പ് അംഗങ്ങൾ അഡ്മിന്മാർ എന്നിവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നവർക്കെതിരെ പോക്സോ കേസ് എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദമായ വിവരങ്ങൾ തേടി ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട് പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റേത് അടക്കം നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നവർക്കെതിരെ പോക്സോ കേസ് എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദമായ വിവരങ്ങൾ തേടി ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട് പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റേത് അടക്കം നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

