‘പിണറായിക്കെതിരായ ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതം എന്ന അഭിപ്രായമില്ല; CPIM തിരുത്തലിന് സന്നദ്ധമാകും എന്നത് സംശയം’, വി കുഞ്ഞികൃഷ്ണൻ

പിണറായി വിജയനെതിരായ ഇ ഡി നീക്കം രാഷ്ട്രീയപ്രേരിതം എന്ന അഭിപ്രായമില്ലെന്ന് CPIM മുൻ നേതാവും പയ്യന്നൂർ MLAയുമായ വി കുഞ്ഞികൃഷ്ണൻ. പാർട്ടി നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇവിടെ അതിന് തയ്യാറായിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
സിപിഐഎം തിരുത്തലിന് സന്നദ്ധമാകുമോ എന്നത് സംശയമുള്ള കാര്യമാണ്. യഥാർത്ഥ തെറ്റിന് കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്താനാകു. എന്നാൽ ഇതുവരെ അതിനുള്ള ശ്രമം ഉണ്ടായിട്ടില്ല. യഥാർത്ഥ തെറ്റിന് കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്താനാകു. ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം എന്ന അഭിപ്രായം എനിക്കില്ല. പ്രതിപക്ഷത്തുള്ള നേതാക്കന്മാർക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ED യുടെ പതിവ് രീതിയാണ്.
രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാവുന്ന വിശദീകരണം നൽകണം. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരും. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമമായി കാണുന്നത് എന്തിന്? എൽഡിഎഫിൽ ഇത് ചർച്ച ചെയ്യണമായിരുന്നു. മറ്റു കക്ഷികളെ ബോധ്യപ്പെടുത്തൽ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎമ്മിന്റെ ചുമതലയാണ്. മുന്നണി ഒറ്റക്കെട്ടാകണമെങ്കിൽ മുന്നണിക്കുള്ളിൽ വിശദീകരണം നൽകണം. എന്നാൽ ഇതുവരെ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല.ബോധ്യപ്പെടുത്താത്തതിനാൽ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും എംഎൽഎ വ്യക്തമാക്കി

