
നാദാപുരം : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ 23 ന് ഷാഫി പറമ്പിൽ എംപി നയിക്കുന്ന പീപ്പിൾസ് മാർച്ചിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. യുഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ ചെക്ക്യാട് നിന്നും അഞ്ചു മേഖലകളായി തിരിച്ച് ബഹുജനങ്ങളെ എത്തിക്കാൻ യുഡിഎഫ് കൺവെൻഷൻ തീരുമാനിച്ചു. പാറക്കടവ് വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സിഎച്ച് ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ടി ദാമോദരൻ, ബി പി മൂസ,എൻ കെ കുഞ്ഞിക്കേളു, കെ കെ അബൂബക്കർ ഹാജി,പഞ്ചായത്ത് അംഗങ്ങളായ കെ ദ്വര,സി കെ ജമീല,റയ്ഹാനത്ത് പാറമ്മൽ, മറ്റു നേതാക്കളായപൊന്നംകോട്ട് അബുബക്കർ ഹാജി,രഘുനാഥ് മുല്ലേരി,വി കെ അസൂട്ടി, മൊയ്തു അറക്ക,സൂബേർ പാറമ്മൽ, വി പി മഹമൂദ്,എംകെ സുബേർ, സി കെ ഖാലിദ്,ആലോലികണ്ടിഹസ്സൻ,മൂസവേവം, നാസർ മാസ്റ്റർ വേവം, ടി അനിൽ കുമാർ രാജൻ കുളിമ്പി ലാവിൽ ,സി.ടി.നാണു, മഹ്മൂദ് എന്നിവർ പ്രസംഗിച്ചു

