
മണിയൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സേന രക്ഷാമിത്രയുടെ നേതൃത്വത്തിൽ “രക്ഷാപ്രവർത്തനത്തിലെ മാനസികാരോഗ്യം” എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോക്ടർ ഗിരീഷ് ബാബു ക്ലാസ് നയിച്ചു
പഞ്ചായത്ത് സെക്രട്ടറി അൻസാർ അധ്യക്ഷത വഹിച്ചു. ദുരന്തമുഖങ്ങളിലും അപകട സ്ഥലങ്ങളിലും പ്രവർത്തിക്കുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദം, ഉത്കണ്ഠ, PTSD പോലുള്ള പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം, എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് ക്ലാസിൽ വിശദമായി ചർച്ച ചെയ്തു.ഒരാളെ രക്ഷിക്കാൻ ഓടുമ്പോൾ നമ്മുടെ മനസ്സിന്റെ അവസ്ഥ എന്താണ്? ഇന്ന് രക്ഷാമിത്ര നടത്തിയ മാനസികാരോഗ്യ ക്ലാസ് ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. പലപ്പോഴും നമ്മൾ മറന്നുപോകുന്ന കാര്യം – രക്ഷകനും മനുഷ്യനാണ്.ഒരു അപകട സ്ഥലത്ത് നിന്ന് കാണുന്ന കാഴ്ചകൾ, കേൾക്കുന്ന നിലവിളികൾ, അതൊക്കെ ഒരു മനുഷ്യന്റെ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിയും എന്ന് നമ്മൾ തിരിച്ചറിയാറില്ല. ആ സമ്മർദ്ദം ഉള്ളിൽ വെച്ചാൽ അത് പിന്നീട് ഉറക്കമില്ലായ്മയായും ദേഷ്യമായും ഒറ്റപ്പെടലായും മാറും
അതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം, പരസ്പരം എങ്ങനെ സംസാരിക്കാം, ആവശ്യമെങ്കിൽ എങ്ങനെ വിദഗ്ധ സഹായം തേടാം എന്നെല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചു. വെറും ഒരു ക്ലാസ് എന്നതിലുപരി, ഞങ്ങളെപ്പോലുള്ള പ്രവർത്തകർക്ക് ഒരു ആത്മവിശ്വാസം നൽകുന്ന സെഷൻ ആയിരുന്നു ഇത്.രക്ഷാപ്രവർത്തകർ നേരിടുന്ന മാനസിക വെല്ലുവിളികളും അവയെ മറികടക്കാനുള്ള മാർഗങ്ങളും ക്ലാസിൽ ചർച്ച ചെയ്തു. സാധാരണയായി രക്ഷാപ്രവർത്തന ക്ലാസുകൾ ശാരീരിക പരിശീലനത്തിലും സാങ്കേതിക കാര്യങ്ങളിലും മാത്രമാണ് ശ്രദ്ധ കൊടുക്കാറ്. എന്നാൽ ഒരു രക്ഷാപ്രവർത്തകൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, ഭയം, കണ്ട കാഴ്ചകളിൽ നിന്നുണ്ടാകുന്ന ആഘാതം എന്നിവയെ കുറിച്ച് ആരും സംസാരിക്കാറില്ല. ആ വിടവ് നികത്തുന്നതായിരുന്നു ഇന്നത്തെ ക്ലാസ്

