
സ്വച്ഛതാ ഹി സേവ 2026 വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ശുചീകരണ പ്രവർത്തനത്തിനും ശുചിത്വ ബോധവൽക്കരണത്തിനും ഊന്നൽ നൽകി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചയായി നീണ്ടുനിൽക്കുന്ന പരിപാടി പരിസ്ഥിതി പ്രവർത്തകർ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.സ്റ്റേഷൻ മാസ്റ്റർ രജനീഷ് മീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ അശോക്
കെ.കെ സംസാരിച്ചു.

