
മേമുണ്ട ഹൈസ്കൂൾ 1987-88 എസ് എസ് എൽ സി . ഡീ ഡിവിഷൻ പഠിതാക്കളുടെ സുഹൃത്ത് സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അകലാപ്പുഴ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ലാസിൽ പഠിച്ച് ഉന്നത പദവിയിൽ എത്തിയവരെ ആദരിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച വി വി സജീവൻ, സതേൺ റെയിൽവെ സി ഐ വേണു ഏ പി , തിരവള്ളൂർ പഞ്ചായത്ത് ആശാ വർക്കർ പുഷ്പ കെ കെ എന്നിവർ ആദരവ് ഏറ്റുവാങ്ങി. വി വി സജീവൻ്റെ മാതാവ് കല്യാണി വി വി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
അംഗങ്ങളുടെ അകലാപ്പുഴ ബോട്ട് യാത്രയും കലാപരിപാടികളും ഏറെ ഹൃദ്യമായി. ചടങ്ങിൽ മനോജ് കെ അധ്യക്ഷത വഹിച്ചു.
അജിത്ത് കോട്ടപ്പള്ളി, വിനോദൻ വാഴ വളപ്പിൽ,ശശിധരൻ, , മധു , വിനോദൻ പുത്തൂർ, ബിന്ദു ചെമ്മരത്തൂർ , ഹരീന്ദ്രൻ മുടപ്പിലാവിൽ ,രജുലകെ ടി കെ ,എന്നിവർ സംസാരിച്ചു . ശിവദാസൻ മേപ്പയിൽ സ്വാഗതവും പ്രകാശൻ ചെമ്മരത്തൂർ നന്ദിയും പറഞ്ഞു.

