
ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ യുഡിഎഫ് നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം നിയന്ത്രിക്കുന്നത് RSS. ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് അവർ.പി എം ശ്രീയിലൂടെ വിദ്യാഭ്യാസ രംഗത്ത് ആർ എസ് എസ് അജണ്ട നടപ്പാക്കുന്നു. ഇവിടെ ബിജെപിയുടെ ഗവൺമെൻറ് ഇല്ല. പക്ഷേ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസത്തും ആർ എസ് എസ് അജണ്ട നടപ്പാക്കുന്നു. അതിന് വഴിപ്പെടുകയാണ് യുഡിഎഫ് സർക്കാർ. ഉന്നത വിദ്യാദ്യസ മേഖല എങ്ങോട്ട് പേകുന്നു ?. കമാന്ന് ഒരക്ഷരം മിണ്ടിയോ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും. RSS ബന്ധമുള്ളവർക്ക് ഭൂരിപക്ഷമുള്ള സെന്റായി മാറുന്നു.

വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ വേണമെന്ന് നിബന്ധന വച്ചു. കേരള നിയമസഭാ ഏകണ്ഠമായി പ്രമേയം പാസാക്കി. എൽഡിഎഫ് സർക്കാർ കോടതിയിൽ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടു, യുഡിഎഫ് സർകാർ വന്നു. അമുസ്ലീങ്ങൾ ഇല്ലാത്ത ബോർഡ് പിരിച്ചുവിടണം എന്ന് ആർഎസ്എസുകാരൻ കോടതിയിൽ ഹർജി നൽകി. ഈസമയത്ത് യുഡിഎഫ് സർക്കാർ കോടതിയിൽ ചാടിവീണു. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനസംഘടിപ്പിക്കാം എന്ന് പറഞ്ഞു. എന്തിനാണ് ആർഎസ്എസിന്റെ അജണ്ട ഈ രീതിയിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വ്യഗ്രത കാണിക്കുന്നത്. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആർഎസ്എസ് വേദികളിൽ മാത്രം. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് സർക്കുലർ ഇറക്കിയ ഏക സർക്കാർ കേരളത്തിലേതാണ്. കോൺഗ്രസിന്റെ ആസ്ഥാനം മന്ദിരത്തിലും പൂർണമായി ചൊല്ലി. ആർഎസ്എസ് അജണ്ട സ്വീകരിക്കാൻ വല്ലാത്ത ധൃതിയെന്നും പിണറായി വിജയൻ വിമർശിച്ചു.

