
ചോറോട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കാൻ സഹായഹസ്തവുമായി വടകര എസ് ജി എം എസ് ബി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.. ഉദാത്തമായ മാനുഷിക സ്നേഹം പ്രകടമാക്കി ആവണിയുടെ ശസ്ത്രക്രിയക്ക് ആവശ്യമായ ധനസമാഹരണത്തിൽ പങ്കുവഹിച്ച വടകര എസ് ജി എം എസ് ബി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച് ചികിത്സാധന സഹായം സ്കൂളിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക ശ്രീജ ടീച്ചറും; പിടിഎ പ്രസിഡണ്ട് ഡോ. പ്രസാദ് ഏറാഞ്ചേരി; സ്കൂൾ വൈസ് ലീഡർ മെൽവിനും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ കെ .വിശ്വനാഥനെ ഏൽപ്പിച്ചു. ചടങ്ങിൽ എൻ.ടി. ഷാജി; ജിതേഷ്. വി. പി; അശോകൻ. എം; പ്രസാദ് വിലങ്ങിൽ ഉമേഷ് മാസ്റ്റർ; ശാലിനി ടീച്ചർ ; അർജുൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

