
വടകര: വടകര ടൗണിൽ ഇടക്കിടെ നടപ്പിലാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ വാഹന യാത്രക്കാർക്കും ജനങ്ങൾക്കും ഏറെ ദുരിതമാവുകയാണെന്ന് രാഷ്ട്രീയമഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ബസ്സ് സ്റ്റാൻഡുകൾ ഇടക്കിടെ മാറ്റുകയും മാർക്കറ്റ് റോഡിൽ പാർക്കിംഗ് സർവ്വീസ് റോഡുകൾ ശോച്ചാവസ്ഥ ടൗണിലെ ചെറുറോഡുകൾ തകർന്നു പോയത് ഇവയൊക്കെ കാരണം ഒരു വഴിയിലൂടെയും വാഹന യാത്ര പറ്റാതാവുകയാണ്. അടിയന്തിരമായി ടൗണിലെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുകയും വാഹനങ്ങൾക്കു ജനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിലുളള ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എം.സതി അധ്യക്ഷത

വഹിച്ചു.ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേബി ബാലമ്പ്രത്ത്, ചന്ദ്രി കെ.വി,ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത വിനോദ്, പഞ്ചായത്ത് അംഗം രേഷ്മ പയോളത്തിൽ, ഏറാമല പഞ്ചായത്തംഗം രമ്യ കണ്ടിയിൽ , ഏറാമല പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപെഴ്സൺ ഭവാനി,രേവതി പെരുവാണ്ടിയിൽ, തങ്കമണി പി.ടി. രാജിത പതേരി., അനിത സി കെ, ഷിനി അഴിയൂർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ഉഷ ചാത്തം കണ്ടി സ്വാഗതവും ബീജ ഗംഗാധരൻ നന്ദിയും പറഞ്ഞു.
