
ന്യൂ മാഹി മലയാള കലാഗ്രാമം എ.പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മസാന്ത/ ദ്വൈമാസ കലാ സാഹിത്യ സാംസ്കാരിക സാമൂഹിക പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് കഥാകാരൻ ടി.പത്മനാഭൻ, നാരായണൻ കാവുമ്പായിയുമായി നടത്തുന്ന പ്രകാശം പത്മനാഭം എന്ന മുഖാമുഖവും പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്ര പ്രദർശനവും സെപ്തംബർ 27 ന് വൈകുന്നേരം 3 മണിക്ക് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കുമെന്ന് സിക്രട്ടറി അസീസ് മാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഥാകാരൻ ടി.പത്മനാഭനും പുരോഗമന.കലാ.സമിതി സംസ്ഥാന സിക്രട്ടറി നാരായണൻ കാവുമ്പായിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് ഡോ.എ.പി.ശ്രീധരൻ അധ്യക്ഷത വഹിക്കും. ചിത്ര പ്രദർശനം കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രപരിചയം നടത്തും. പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ജയരാജൻ.പി, അഡ്വ: സജ്ന.എൻ.കെ, പ്രശാന്ത് ഒളവിലം, വൈ.എം.അനിൽ കുമാർ എന്നിവർ അറിയിച്ചു.

