
വടകര :എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് വടകര ബി ഈ എം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി ക്കെതിരെ യുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി “തൂഫാൻ കമൻഡോസ് മെഗാ വാക്കതോൺ “ഓറിയന്റേഷൻ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു..പരിപാടിയുടെ ഉദ്ഘാടനം വടകര സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി സായ്ദാസ് നിർവഹിച്ചു..വാർഡ് കൗൺസിലർ ബിജിൽ കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറീന ജൂലിയറ്റ്, ശ്രീജിത്ത് ടി എൻ, റിൻഡ ജോർജ്, ഷിജിൻ ടി എം അൻവിയ ബിജീഷ്, സേയ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ക്യാപ് വിതരണം, ഫ്ലാഷ് മൊബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു

