
മരുതങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി വാർഡിൽ കോൺഗ്രസിന്റെ കൊടിമരവും പോസ്റ്ററും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിനെതിരെ. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജമാൽ കോരംകോടിന്റെ നേതൃത്വത്തിൽ. സംഭവസ്ഥലം സന്ദർശിച്ചു. ഇത്തരം സാമൂഹ്യ ദ്രോഹികളെ. ഒറ്റപ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവസരം ഒരുക്കണമെന്നും. ഇരുട്ടിന്റെ മറവിൽ നടന്ന. ഇത്തരം പ്രവർത്തനം നടത്തുന്ന സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവും അതോടൊപ്പം തന്നെ പോലീസ് ഡിപ്പാർട്ട്മെന്റ് ഇത്തരം ശക്തികളെ കണ്ടെത്തി. നിയമനടപടികൾ സ്വീകരിക്കാൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് ഭാരവാഹികളായ. കെ സി കൃഷ്ണൻ മാസ്റ്റർ. അമ്മദ് കോവുമ്മൽ. ഫിറോസ് കോരം കോട്ട്. മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ മാസ്റ്റർ. മണ്ഡലം ഭാരവാഹി. പി പി കെ നവാസ്. തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

