
സിപിഐ എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ നാടാകെ പ്രതിഷേധമിരമ്പി. സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം കേളു ഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് നഗരസഭ സാംസ്കാരിക ചത്വരത്തിന് സമീപം സമാപിച്ചു. എം നാരായണൻ, പി കെ ശശി, പി കെ കൃഷ്ണദാസ്, വി കെ വിനു തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ എം നാരായണൻ സംസാരിച്ചു.

