
ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് വടകര നഗരസഭ നേതൃത്വത്തിൽ മാസ് ശുചീകരണവും ശുചിത്വ റാലിയും സംഘടിപ്പിച്ചു. വടകര കോട്ടപ്പറമ്പിൽ ചെയർ പേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥൻമാർ, കണ്ടീജൻ്റ് ജീവനക്കാർ, ഹരിതകർമ്മസേന, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്ത് കോട്ടപ്പറമ്പ്, മാർക്കറ്റ് റോഡ്, തിരുവള്ളൂർ റോഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാസ് ശുചീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ വി കെ വിനു സ്വാഗതം പറഞ്ഞു.

