
അരൂർ : തണ്ണീർ പന്തൽ റോഡിൽ ഇന്ന് പുലർച്ചെ പുലിയെ കണ്ടതായി അഭ്യൂഹം.ഇന്ന് പുലർച്ചെ 5 മണിയോടെ ഒരു ഓട്ടോ ഡ്രൈവറാണ് പുലി റോഡിലൂടെ ഓടുന്നത് കണ്ടതായി പറയുന്നത് . പുലർച്ചെയുള്ള കെ എസ് ആർ ടി സി ബസിൽ പോകുന്നതിനായി ഒരാളെ ഇറക്കാൻ അരൂരിൽ പോകുന്നതിനിടയിൽ കണ്ടതായാണ് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി

