
വടകര മുനിസിപ്പാലിറ്റി സ്വച്ഛത ഹി സേവ 2026, ‘കൈയ്യോട് കൈ’ ക്യാമ്പയിൻ സഫായി മിത്ര സുരക്ഷ ഏവം സമ്മാൻ ഷിവിർ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വിനു വി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ

പേഴ്സൺ ഷൈനി കെ എം അദ്ധ്യക്ഷത വഹിച്ചു. നഗര സഭ ചെയർ പേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ക്ലീൻ സിറ്റി മാനേജർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ, നഗരസഭ മറ്റ് ജീവനക്കാർ, നമസ്തെ തൊഴിലാളികൾ, എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. സീനിയർ പബ്ലിക് ഹെൽത് ഇൻസ്പെക്ടർ സിന്ധു ടി കെ നന്ദി പറഞ്ഞു.

